Monday, October 19, 2009

വാതില്‍ - മനുഷ്യസ്നേഹി - Editorial October 2009

പുറത്തിത്രെയും മമതകള്‍ മുഴുവന്‍ അടയാഭരനങളും അണിഞ്ഞു കൈകൊട്ടി വിളിച്ചിട്ടും നിങ്ങളുടെ ഉറ്റവര്‍ എന്തുകൊണ്ട് വീട് വിട്ടു ഇറങ്ങി പോകുന്നില്ല. എന്തുകൊണ്ട് നിങ്ങളുടെ കൌമാരക്കാരനായ മകന്‍ മദ്യപിക്കുന്നില്ല. പെണ്‍കുട്ടി പ്രണയത്തിന്റെ മായ പങ്കാളിയെ ചുറ്റിപിടിച്ചു പുലരിയോളം നൃത്തം ചവുട്ടുന്നില്ല. പുറത്തേക്കു പോകാന്‍ ഉയര്‍ത്തിയ പാതങ്ങള്‍ ഒരു നിലവിളിയോടെ താഴ്ത്തി അവര്‍ ഉള്ളിലേക്ക് ഓടിപോയതെന്തുകൊണ്ട്. രണ്ടുപേര്‍ക്കിടയില്‍ സംബവിച്ചതാണ്. ശരിയായ രണ്ടുപേര്‍ തെറ്റായ ഒരു കാലത്തില്‍ കണ്ടുമുട്ടുകയെന്നു പറയുന്നതുപോലെ ആരോ ചിലരെ കുറുകെ കടക്കാനുല വൈമുഖ്യം കൊണ്ട് അവര്‍ അങ്ങനെ നിന്നുപോയതാണ്. അങ്ങനെത്തന്നെയാണോ അത് വേണ്ടിയിരുന്നതെന്ന് പറയാനുള്ള ദൈര്യമോന്നുമില്ലെ. ദൈവമേ ഈ വാതില്‍ പടികള്‍ എന്തുകൊണ്ടാണ് നീ ഉണ്ടാക്കിയിരിക്കുന്നത്. തടിതരങ്ങള്‍ കൊണ്ടല്ല എന്ന് വരുമോ. നിങ്ങളുടെ സ്നീഹം ഒരു കടംബയായ് കുറുകെ കിടക്കുമ്പോള്‍ ആര്‍ക്കാണ് പുറത്തു കടക്കാനാവുക ?


കൂടുതല്‍ വായിക്കുക

.