Sunday, February 7, 2010

അതിജീവന - Manushyasnehi January 2010

കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോകുമ്പോഴും ചില മനുഷ്യര്‍ അക്ഷോഭ്യരായി നില്‍കുന്നത് കണ്ടിട്ടില്ലേ ? കസന്ദ്‌സാക്കിസ്‌ തന്റെ അച്ഛനെ ഓര്‍മ്മിചെടുക്കുന്നതുപോലെ, പെരുമഴയില്‍ ഒരാണ്ടിന്റെ മുഴുവന്‍ അധ്വാനവും ഒളിച്ചുപോകുമ്പോള്‍ എല്ലാം പോയെന്നു നിലവിളിക്കുന്ന മകനോട്‌ നിശബ്ധനാകൂ, നമ്മളിവിടയൂണ്ട് എന്ന് ശകാരിക്കുന്ന ഒരാള്‍. ദുരിതങ്ങളുടെ മഴവെള്ളപാച്ചിലിലൊക്കെ ആ മകന്‍ മിഴിപൂട്ടി ആ കാഴ്ചയെ തിരികെ പിടിക്കും. അങ്ങനെ സ്വസ്ഥനാകും ….


Read more

Friday, December 4, 2009

നരന്‍ - മനുഷ്യസ്നേഹി - Editorial December 2009

കീടജന്മമെന്ന ശീര്‍ഷകം നന്നായി ഇണങ്ങുന്ന മട്ടിലാണ്‌ കാര്യങ്ങള്‍ ജാലകത്തിന് പുറത്തു സംഭവിക്കുന്നത്‌. ഏതായാലും ചില യാത്രകളില്‍, വിശേഷിസും വടക്കോട്ടുള്ളവയിലാണ് ആ തോന്നല്‍ ആരംഭിച്ചത്. ഏറ്റവുമൊടുവില്‍ ദില്ലിയിലക്കുള്ള രാത്തിവണ്ടിയില്‍ രണ്ടു ടൊഇലെട്കല്‍ക്കിടയിലുള്ള ഇടയില്‍ കൂനി കൂടി യിരിക്കുമ്പോള്‍ അത് മനസിലുറക്കുകയും ചെയ്തു അതുവരെ കൂടെ ഉണ്ടായിരുന്ന ആ സ്നേഹ സുഗന്ധത്തെ ഓര്‍ത്തോര്‍ത്തു ഇരുന്നില്ലായിരുന്നെങ്ങില്‍ മനം മറിച്ചും ശ്വാസം മുട്ടിയുംമരിച്ചുപോയേനെ ..

കൂടുതല്‍ വായിക്കുക