Thursday, July 9, 2009

ഉടപ്പിറന്നോര്‍ = മനുഷ്യസ്നേഹി - Editorial july 2009

ജലത്തെക്കാള്‍ സന്ത്രതയുള്ളതുകൊണ്ടാവണം ചോര ചോരയെ വേഗത്തില്‍ തിരിച്ചറിയുന്നത്‌ . ദൈവത്തെ പോലും നമ്മള്‍ പരിജയപെട്ടത്‌ അത്തരം ബന്ധങ്ങളുടെ പശ്ചാതാലത്തിലാണ് . അല്ലെങ്ങില്‍ എന്തിനാണ് ഒരാളില്‍ത്തന്നെ മൂനാളുകള്‍ എന്നൊക്കെ നാം പഠിച്ചുവെച്ചത്. ദൈവത്തിനുപോലും ഒറ്റയായി നില്‍ക്കാനാവില്ല എന്നുപറയുമ്പോള്‍അതിനെ ദൈവദൂഷണമായ്‌ ഗണിക്കരുതെ.
തെല്ലു ക്രൂരമായ ശാസ്ത്രീയ നിരീക്ഷണമാണ് . തള്ളമുയലില്‍ നിന്ന് പറിച്ചെടുത്ത നാള് മുയല്‍കുരുന്നുകള്‍.... ഓരോന്നിനെയൌംദൂരെ എവിടെയോ വെച്ചു ചുറ്റികകൊണ്ടു അടിച്ചുകൊന്നു. ഓരോ ആഖാദത്തിലും പരീക്ഷണശാലയിലെ അമ്മമുയല്‍ നടുങ്ങുന്നു. നമ്മള്‍ കരുതുന്നതിനീക്കാള്‍ അഗാധമാണ്‌ ബന്ധങ്ങളുടെഅദൃശ്യസംവേദനങ്ങള്‍.



Read More here .............

Sunday, July 5, 2009

പുസ്തക നിരൂപണം - കേളി

തികഞ്ഞ ഒരു മനുഷ്യസ്നേഹിയായ ബോബിയച്ഛന്റെ കേളി എന്ന പുസ്തകം സഞ്ചാരിയുടെ ദൈവം, നിലത്തെഴുത്ത് , ഹൃദയവയല്‍ തുടങ്ങിയവയുടെ തുടര്‍ച്ചയാണ് . തിയോ ബുക്സ് പ്രസാദനം ചെയ്യുന്ന ഈ പുസ്തകം നല്ല പരിവര്‍ത്തനം ആഗ്രഹിക്കുന്ന എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണ്. മനുഷ്യമനസ്സുകളെ തികഞ്ഞ ആഴത്തിലും പരപ്പിലും അപഗ്രഥിചിരിക്കുന്ന കേളി അനുവാചകരെ മനസിന്റെ വ്യത്യസ്തങ്ങളായ കൊന്നുകളിലേക്ക് തിരിച്ചുവിടുന്നു. ആത്മീയതയിലൂര്‍ന്ന അവതരണ ശൈലികൊണ്ടു വളരെയേറെ ശ്രദ്ധ ഈ കൃതിയില്‍ ജീവിതഗതിയെത്തന്നെ മാറ്റിവിടാന്‍തക്ക വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ജീവിത മനനത്തിനും വ്യത്യസ്തങ്ങളായ കഴ്ച്ചപ്പടിനും കേളി ഒരു വഴിത്തിരിവാകും തീര്‍ച്ച. നല്ല ഒരു ലയൌട്ടിനും മികച്ച കവരിനും പ്രാമുഖ്യം നല്‍കിയിരിക്കുന്ന ഈ പുസ്ത്തകം സുഖകരമായ വായനയെ സഹായിക്കുന്നു. തുടര്‍ന്നും നല്ല കൃതികള്‍ തിയോയില്‍ നിന്നും പ്രതീക്ഷിക്കുന്നതോടൊപ്പം ബോബിയച്ചന്നു അഭിനന്ദനങ്ങളും നേരുന്നു.

ഒരു ആസ്വദിക
സുനിത