ജലത്തിനു മീതെ ആ ചൈതന്ന്യം പോരുന്നയിരുന്നു എന്ന സൂചനയോടെയാണ് ഉല്പത്തി ആരംഭിക്കുന്നത്. അങ്ങനെ ഭൂമിയായ ഭൂമിയിലെ ജലമെല്ലാം തീര്‍ത്ഥമായി. പിന്നീട് ഇടവേളകളില്‍ അതിന്റെ ഓര്‍മ്മപ്പെടുത്തലുണ്ടായി. മറിയമാണ്പുതിയ നിയമത്തിന്‍റെ നിര്‍മ്മജലം. അവളുടെ മേല്‍ ആ ചെയതന്ന്യത്തിന്‍റെ നിഴല്‍ വീഴുന്നുണ്ട്. ഗര്‍ഭപാത്രം ജീവന്‍റെ ജല ശയ്യയാണ്. മറ്റൊരിക്കല്‍ അത് ജോര്‍ദാന്‍ പുഴയുടെ മീതെയെത്തി. ആ പുഴയില്‍ ഒരാള്‍ അപ്പോള്‍ കുളിച്ചു കയരിയതേയുള്ളൂ. ആരോ പടവിലിരുന്നു പാടുന്നു: ഓരോ പുഴയും ജോര്‍ദാന്‍, മീതെ കാറ്റിനു ചിറക്, നഗ്നം ശുദ്ധം നരജന്മം തൃപ്തം പ്രസാദം വിഹായസ്സ്
കൈക്കുമ്പിളില്‍ ജലമെടുത്തു കാതോട് ചീര്‍ത്തു പിടിച്ച് ഒരു കടലിരമ്പുന്നത് കേള്‍ക്കാമെന്ന് കുട്ടികള്‍ എന്ന നിലയില്‍ ഞങള്‍ വിശ്വസിച്ചിരുന്നു. ഏന്തൊക്കെയാണതില്‍ മുഴങ്ങുന്നത്. മിഴി പൂട്ടി നില്‍ക്കൂ.
വിക്ഞാനികളില്‍ നിന്നും വിവേകമതികളില്‍ നിന്നും മറച്ചു വെച്ചതൊക്കെ ഇപ്പോഴും ദൈവം വെളിപ്പെടുത്തുന്നത് തന്‍റെ കുഞ്ഞുമക്കള്‍ക്ക്. അല്ലെങ്കില്‍ ഈ മൂനുവരി കവിത ഒരു ചെറിയ കുട്ടിക്ക് എങ്ങനെ എഴുതാനാകും.
കുപ്പിയിലടച്ച വെള്ളം
കുപ്പിയിലടച്ച മീനാണ്
ചത്തു പോയേക്കും !
Read more here .........
No comments:
Post a Comment