Sunday, July 5, 2009

പുസ്തക നിരൂപണം - കേളി

തികഞ്ഞ ഒരു മനുഷ്യസ്നേഹിയായ ബോബിയച്ഛന്റെ കേളി എന്ന പുസ്തകം സഞ്ചാരിയുടെ ദൈവം, നിലത്തെഴുത്ത് , ഹൃദയവയല്‍ തുടങ്ങിയവയുടെ തുടര്‍ച്ചയാണ് . തിയോ ബുക്സ് പ്രസാദനം ചെയ്യുന്ന ഈ പുസ്തകം നല്ല പരിവര്‍ത്തനം ആഗ്രഹിക്കുന്ന എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണ്. മനുഷ്യമനസ്സുകളെ തികഞ്ഞ ആഴത്തിലും പരപ്പിലും അപഗ്രഥിചിരിക്കുന്ന കേളി അനുവാചകരെ മനസിന്റെ വ്യത്യസ്തങ്ങളായ കൊന്നുകളിലേക്ക് തിരിച്ചുവിടുന്നു. ആത്മീയതയിലൂര്‍ന്ന അവതരണ ശൈലികൊണ്ടു വളരെയേറെ ശ്രദ്ധ ഈ കൃതിയില്‍ ജീവിതഗതിയെത്തന്നെ മാറ്റിവിടാന്‍തക്ക വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ജീവിത മനനത്തിനും വ്യത്യസ്തങ്ങളായ കഴ്ച്ചപ്പടിനും കേളി ഒരു വഴിത്തിരിവാകും തീര്‍ച്ച. നല്ല ഒരു ലയൌട്ടിനും മികച്ച കവരിനും പ്രാമുഖ്യം നല്‍കിയിരിക്കുന്ന ഈ പുസ്ത്തകം സുഖകരമായ വായനയെ സഹായിക്കുന്നു. തുടര്‍ന്നും നല്ല കൃതികള്‍ തിയോയില്‍ നിന്നും പ്രതീക്ഷിക്കുന്നതോടൊപ്പം ബോബിയച്ചന്നു അഭിനന്ദനങ്ങളും നേരുന്നു.

ഒരു ആസ്വദിക
സുനിത

1 comment:

  1. all his books are blossomed from his insights that formed out of the pure love for jesus and a distinct observation of world and the very clarity of his thoughts.

    ReplyDelete